സ്വകാര്യ നാലു ചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ ഇനി പിഴ ഈടാക്കില്ലെന്നറിയിച്ചതോടൊപ്പം ഉത്തരവ് തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും വ്യക്തമാക്കി. ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) യാണ് ഉത്തരവ് പുറത്തിറക്കിയത്.
പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനുമുള്ള പിഴ 2000 രൂപയിൽ നിന്ന് 500 രൂപയായി കുറച്ചു.
കഴിഞ്ഞ രണ്ട് മാസമായി ഡൽഹിയിൽ നടപ്പിലാക്കി കോവിഡ്-ഇൻഡ്യൂസ്ഡ് നിയന്ത്രണങ്ങളാണ് പിൻവലിക്കാൻ ഡൽഹി ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (ഡിഡിഎംഎ) വെള്ളിയാഴ്ച തീരുമാനിച്ചത്. ഇതോടെ, രാത്രി കർഫ്യൂ പിൻവലിക്കും, മാർക്കറ്റുകൾ രാത്രി 10 മണി വരെ തുറന്നിരിക്കും, റെസ്റ്റോറന്റുകൾ, കഫേകൾ, സിനിമാ ഹാളുകൾ എന്നിവ 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാം.
0 تعليقات