banner

രൂക്ഷമായ പോരാട്ടത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഉക്രൈൻ പ്രസിഡൻ്റ്; രാഷ്ട്രീയ സഹായം?

ന്യൂഡൽഹി : അഷ്ടമുടി ലൈവ്. റഷ്യ-ഉക്രൈൻ പോരാട്ടം രൂക്ഷമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഉക്രൈൻ പ്രസിഡൻ്റ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ റഷ്യയ്‌ക്കെതിരായ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ടെലിഫോണിൽ സംസാരിച്ചത്.

ഉക്രെയ്‌നിനെതിരായ ആക്രമണത്തെ തുടർന്ന് ജീവനും സ്വത്തിനും അപായം സംഭവിച്ച വിഷയത്തെ പ്രധാനമന്ത്രി മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അക്രമം എത്രയും വേഗം അവസാനിപ്പിക്കാൻ ചർച്ച വേണമെന്നും, ചർച്ചയിലൂടെ ഇവ യുദ്ധം അവസാനിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

ഉക്രെയ്നിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രസിഡന്റ് സെലൻസ്കി പ്രധാനമന്ത്രി മോദിയോട് വിശദമായി പറഞ്ഞതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സമാധാനം സ്ഥാപിക്കുന്നതിനായി ഇരു കക്ഷികളും തമ്മിലുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് പിന്തുണയും ഇതിനായ എല്ലാ വിധ നീക്കങ്ങളും നടത്താമെന്നും മോദി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉക്രെയ്നിൽ പഠിക്കുന്ന തന്റെ വിദ്യാർത്ഥികളുടെ സുരക്ഷയെക്കുറിച്ച് പ്രധാനമന്ത്രി മോദി ഗൗരവമായ ആശങ്കയും പ്രകടിപ്പിച്ചു. ഈ വിദ്യാർത്ഥികളെ വേഗത്തിൽ ഒഴിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവരാൻ അദ്ദേഹം ഉക്രേനിയൻ ഭരണകൂടത്തിന്റെ സഹായവും തേടി.

إرسال تعليق

0 تعليقات