അടൂരിൽ ആദ്യരാത്രി കഴിഞ്ഞ് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ
Table of Contents
പത്തനംതിട്ട : അടൂരിൽ ആദ്യരാത്രി കഴിഞ്ഞ് സ്വര്‍ണവും പണവുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. കായംകുളം എം എസ് എച്ച് എസ് എസിന് സമീപം തെക്കേടത്ത് തറയില്‍ അസറുദ്ദീന്‍ റഷീദ് (30) ആണ് യുവതിയുടെ പിതാവിൻ്റെ പരാതിയിൽ അറസ്റ്റിലായത്.
ഇയാള്‍ പോയിക്കഴിഞ്ഞ് മൊബൈല്‍ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായി. തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ വധുവിന്റെ 30 പവന്റെ ആഭരണങ്ങളില്‍ പകുതിയും വിവാഹത്തിന് നാട്ടുകാര്‍ സംഭാവന നല്‍കിയ 2.75 ലക്ഷം രൂപയും കാണാനില്ലെന്ന് മനസിലായി. പിന്നാലെയാണ് യുവതിയുടെ പിതാവ് ഇയാൾക്കെതിരെ അടൂര്‍ പൊലീസിൽ പരാതി നൽകുന്നത്.
Post a Comment