banner

തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. കടുവാപള്ളിക്ക് സമീപമാണ് സംഭവം. ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് യുവാവ്‌ മരണപ്പെട്ടത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

മേലേകടയ്ക്കാവൂർ കുന്നുവിള സ്വദേശി മനു (24) ആണ് മരിച്ചത്.

കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ (30), കൊല്ലം ആശ്രാമം സ്വദേശി ആകാശ് (22), ചിറയിൻകീഴ്‌ തിനവിള സ്വദേശി ശ്യാം (20) എന്നിവർക്കാണ് പരിക്കേറ്റത്. മനുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات