banner

എന്താണ് കാലിത്തീറ്റ കുംഭകോണം? രാഷ്ട്രീയയാത്രയിൽ ലാലുവിനെ തളര്‍ത്തിയ വിവാദം

മതേതര പ്രസ്ഥാനമായ രാഷ്ട്രീയ ജനതാദളിൻ്റ നായകനും ബിഹാർ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ഒക്കെയായിരുന്ന ലാലുവിന് ബിഹാറിലെ ജനങ്ങൾക്കിടയിടെ സ്വീകാര്യത അന്നാട്ടുകാർ ‘സമൂസയിൽ ആലു (ഉരുളക്കിഴങ്ങ്) ഉള്ള കാലത്തോളം ബിഹാറിൽ ലാലു ഉണ്ടാകു’മെന്ന് ചൊല്ലിലൂടെയായിരുന്നു പറഞ്ഞു തന്നിരുന്നത്. അതേ, ലാലുപ്രസാദ് യാദവ് എന്ന രാഷ്ട്രീയ നേതാവിൻ്റെ ഒരിക്കലും  മറക്കാനാകാത്ത, കറുത്ത സംഭവമാണ് 1996ൽ ഒരു മൃഗാരോഗ്യ കേന്ദ്രത്തിൽ നടന്ന റെയ്ഡ്.   

‘കാലിത്തീറ്റ കുംഭകോണം’ എന്ന് കേട്ടിട്ടില്ലെ?, സർക്കാർ ട്രഷറികളിൽനിന്ന് പൊതുപണം അന്യായമായി പിൻവലിച്ചതിൻ്റെ അന്വേഷണം ഏകദേശം ചെന്നെത്തിപ്പെട്ടത് കാലിത്തീറ്റ കുംഭകോണം പേരിലേക്കായിരുന്നു.

സർക്കാർ ട്രഷറികളിലെ പൊതു പണമെവിടെയെന്ന പ്രതിപക്ഷ ചോദ്യവുമായി ബന്ധപ്പെട്ടതും ‘കാലിത്തീറ്റ കുംഭകോണം’ എന്നറിയപ്പെട്ടതുമായ കേസുകളുടെ തുടക്കമായിരുന്നു 1996 ലെ ഈ റെയ്ഡും പിന്നാലെയെത്തിയ നടപടികളും.

25 വർഷം കഴിഞ്ഞ് ഒട്ടുവിൽ അഞ്ചാമത്തേതും അവസാനത്തേതുമായ കേസിൽ ഇപ്പോൾ വിധി വന്നിരിക്കുയാണ്. 139.35 കോടി രൂപ, 1990കളിൽ ബിഹാർ മുഖ്യമന്ത്രിയായിരിക്കെ ഡൊറണ്ട ട്രഷറിയിൽ നിന്ന് വഞ്ചനാപരമായ രീതിയിൽ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 

ആകെ 950 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഇതടക്കം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം ലാലുപ്രസാദ് യാദവ് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. ആദ്യ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിരുന്ന ലാലു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ ജാമ്യത്തിലാണുള്ളത്.

إرسال تعليق

0 تعليقات