Iklan

Iklan

,

Iklan

Video

രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം; 38കാരന് വധശിക്ഷ

SPECIAL CORRESPONDENT
, Thursday, March 03, 2022 WIB Last Updated 2022-03-03T12:23:43Z
രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന 38 വയസ്സുകാരന് വധശിക്ഷ. പൂനെ അതിവേഗ പോക്സോ കോടതിയാണ് തട്ടിക്കൊണ്ടുപോകൽ ,ബലാത്സംഗം , കൊലപാതകം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ വിധിച്ചത്. ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ ആണ് വീടിന് മുൻവശം കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പോയി കൊന്നത്.

കുഞ്ഞിനെ കാണാതെ അന്വേഷിച്ച് ഫലമില്ലാതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസുകാരുടെ അന്വേഷണത്തില് സമീപത്തുള്ള റിക്ഷാ ഡ്രൈവറുടെ മൊഴി നിര്‍ണായകമായി. കുഞ്ഞുമായി പോയ ഒരാളെ ഇറക്കി വിട്ട സ്ഥലം റിക്ഷ ഡ്രൈവര്‍ പൊലീസിന് വിശദമാക്കി. ഈ പരിസരത്ത് നടത്തിയ തെരച്ചിലിനൊടുവിലാണ് ഒരു പാലത്തിന് അടിയിലെ പൈപ്പിനുള്ളില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹ പരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായത്. ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം സമീപത്തെ ഒരു ഇഷ്ടികച്ചൂളയ്ക്ക് സമീപം ഒളിച്ചിരുന്ന സഞ്ജയ് കട്കര്‍ എന്നയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു. റായ്ഗഡിലെ ഒരു ഇഷ്ടികച്ചൂളയില്‍ നിന്നാണ് കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ ഇഷ്ടിക ച്ചൂളയിലെ ജീവനക്കാരനായിരുന്ന സഞ്ജയ് കട്കര്‍ സ്ഥിരമായി പോയിരുന്നത് രണ്ടുവയസുകാരിയുെട വീടിന് മുന്പിലൂടെയായിരുന്നു. ഇങ്ങനെയാണ് രണ്ട് വയസുകാരിയെ ഇയാള്1 തട്ടിയെടുത്തത്. ഡിഎന്എ സാംപിളുകള്‍ അടക്കമുള്ള തെളിവുകള്‍ വിലയിരുത്തിയ ശേഷമാണ് കോടതി വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സഞ്ജയ് ദേശ്മുഖാണ് ശിക്ഷ വിധിച്ചിരിക്കുന്നത്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents