banner

വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് വായിൽ വെച്ചു; മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം പരപ്പനങ്ങനാടിയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ട്യൂബ് വായിലായി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ചെട്ടിപടി കോയംകുളം കുപ്പിവളവിലെ സുഹൈല – അൻസാർ ദമ്പതികളുടെ ഏക മകൻ റസിൻഷാ ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഒഴിവാക്കിയ ഉപയോഗശൂന്യമായ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് കുട്ടി കളിക്കുകയായിരുന്നു. ഇതിനിടെയാണ് കുട്ടി ഇത് വായിൽ തേച്ചത്. 

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബ് കുട്ടിയുടെ വായിൽ ആകുകയായിരുന്നു. ഉപയോഗശൂന്യമായ എലി വിഷട്യൂബ് എടുത്തു കളിക്കുന്നതിനിടയിലായിരുന്നു സംഭവം. 

മൂന്ന് ദിവസമായി കോട്ടക്കലിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്.

إرسال تعليق

0 تعليقات