banner

അച്ഛൻ ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് 10വയസുകാരന് ദാരുണാന്ത്യം

ആറ്റിങ്ങല്‍ : അച്ഛ്ൻ ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിനു പിന്നിലിടിച്ച്‌ പത്തുവയസുകാരന് ദാരുണാന്ത്യം.വാളക്കാട് കുരിക്കകം നിലാവില്‍ അനീഷ് – സിമി ദമ്ബതികളുടെ മകന്‍ ആയുഷ് (10 )ആണ് മരിച്ചത്. 

വാമനപുരം റോഡില്‍ മുദാക്കല്‍ പൊയ്കമുക്ക് ഗുരുമന്ദിരത്തിനു സമീപമാണ് അപകടം.

ആയുഷ് മുന്‍സീറ്റില്‍ ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. വിദേശത്തു ജോലി ചെയ്യുന്ന അനീഷ് ബുധനാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസ് നിഗമനം.

അനീഷിനും പിന്‍സീറ്റിലുണ്ടായിരുന്ന ഭാര്യ സിമിക്കും അപകടത്തില്‍ പരിക്കേറ്റു. ആയുഷ്, വാളക്കാട് ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരി അനിഷ്‌ക.

إرسال تعليق

0 تعليقات