ഭാവിയിൽ ദുൽഖറിൻ്റെ സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക് അറിയിച്ചു. ദുൽഖറിന്റെ ഇതരഭാഷ സിനിമകളുമായും സഹകരിക്കില്ല. സല്യൂട്ട് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ കരാർ ഒപ്പിട്ടിരുന്നുവെന്നും ഫിയോക് അറിയിച്ചു.
തിയറ്റർ വ്യവസായം ആകെ തകർന്നടിഞ്ഞ കൊവിഡ് സമയത്ത്, മമ്മൂട്ടിയുടെ നിർദേശപ്രകാരം ദുൽഖർ ചിത്രമായ 'കുറുപ്പ്' ഓ.ടി.ടിയിൽ നിന്നും മാറ്റി തിയറ്ററുകൾക്ക് നൽകിയിരുന്നു. അതേ തിയറ്ററുകളാണ് ഇന്ന് മമ്മുട്ടിയുടെ മകനോട് ഫിയോകിൻ്റെ വാശി കാണിക്കുന്നത് എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ബോബി – സഞ്ജയ് എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് സല്യൂട്ട്.
അസ്ലം കെ പുരയിൽ ക്യാമറ കൈകാര്യം ചെയ്യും. എ ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിക്കും. ജേക്സ് ബിജോയ് ആണ് സംഗീതം. ദുൽഖറിനൊപ്പം ഡിയാന പെൻ്റി, മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
0 تعليقات