banner

25 കാരനുമായുള്ള പ്രണയബന്ധം ഒഴിവാക്കാൻ ജോത്സ്യനെ കാണിച്ചു; ചരട് ജപിച്ച്, കടന്നുപിടിച്ചു; കൊല്ലത്ത് പോക്‌സോ കേസിൽ ജോത്സ്യൻ പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ജോത്സ്യനെ കൊല്ലം പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറാണ് (53) പോക്‌സോ ആക്ട് പ്രകാരം പിടിയിലായത്.

25 വയസുള്ള യുവാവുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു. വീട്ടുകാര്‍ക്ക് ഇഷ്ടമില്ലാതിരുന്ന ഈ സ്‌നേഹ ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തി. ജോത്സ്യന്‍ പെണ്‍കുട്ടിക്ക് ചരട് ജപിച്ച് കെട്ടിയശേഷം പെണ്‍കുട്ടിയുടെ വലതുകൈയില്‍ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. 

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായത്.ചാത്തന്നൂര്‍ അസി. പൊലീസ് കമ്മിഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


إرسال تعليق

0 تعليقات