Iklan

Iklan

,

Iklan

Video

രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂര മർദ്ദനം; മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിപ്പിച്ചു കൊണ്ട് യുവാവ് സോഷ്യല്‍ മീഡിയയില്‍

SPECIAL CORRESPONDENT
, Monday, March 28, 2022 WIB Last Updated 2022-03-28T15:46:04Z


തിരൂര്‍ : മലപ്പുറം തിരൂരില്‍ പണിമുടക്കു ദിവസം രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് സമരാനുകൂലികളുടെ മർദ്ദനം. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂര്‍ മങ്ങാട് യാസിറിനാണ് മര്‍ദനം ഏറ്റത്.

രാവിലെ അത്യാവശ്യമായി ജില്ലാ ആശുപത്രിയിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് സുഹൃത്തു വിളിച്ചതിന് പിന്നാലെയാണ് യാസിര്‍ ഓട്ടോറിക്ഷ എടുത്ത് ഇറങ്ങിയത്. ജില്ലാ ആശുപത്രിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ഇരുപത്തഞ്ചോളം വരുന്ന സമരാനുകൂലികള്‍ യാസിറിനെ ഓട്ടോയില്‍നിന്ന് വലിച്ച് പുറത്തേക്ക് ഇറക്കുകയും മര്‍ദിക്കുകയുമായിരുന്നു.

ഇതിനു പിന്നാലെ മൂക്കിലും വായിലും ചോര ഒലിപ്പിച്ചുകൊണ്ട്, തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കി യാസിര്‍ സോഷ്യല്‍ മീഡിയയില്‍ എത്തുകയും ചെയ്തു. ആക്രമിച്ചവരുടെ പേര് അടക്കം യാസിര്‍ വ്യക്തമാക്കിയിരുന്നു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents