Iklan

Iklan

,

Iklan

Video

പുതുമുഖങ്ങള്‍ നേതൃനിരയിൽ; സംസ്ഥാന സെക്രട്ടറിയായി കോടിയേരിക്ക് മൂന്നാം ഊഴം, സി.പി.എം സംസ്ഥാന സമ്മേളനം ഇതുവരെ

SPECIAL CORRESPONDENT
, Friday, March 04, 2022 WIB Last Updated 2022-03-04T08:09:24Z
എറണാകുളം : എം.പി. ജോൺ ബ്രിട്ടാസ്, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി. സാനു, യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം എന്നിവരാണ് സി.പി.എം സംസ്ഥാന സമിതിയിലെ പുതുമുഖങ്ങൾ.  

ഇവർക്ക് പുറമെ ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ എ.എ. റഹീം, ജില്ല സെക്രട്ടറിമാരായ എ.വി റസൽ, ഇ.എൻ സുരേഷ് ബാബു, സി.വി വർഗീസ് എന്നിവരും സംസ്ഥാന കമ്മിറ്റിയിലെത്തും. 89 അംഗ സമിതിയെയാകും സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കുക എന്നാണ് റിപ്പോർട്ട്.

അതേ സമയം, സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തുടർച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയാകുന്നത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents