Iklan

Iklan

,

Iklan

Video

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയി; വിദേശത്തായിരുന്ന ഇയാൾ പെൺകുട്ടിയെ കാണാൻ നാട്ടിലെത്തി; ഒറ്റമുറി വീട്, പീഡനം; കൊല്ലത്ത് 24കാരൻ പോക്സോ കേസിൽ പിടിയിൽ

Buero Report
, Sunday, March 13, 2022 WIB Last Updated 2022-03-13T08:26:34Z
കൊട്ടാരക്കര: സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ, ഗൾഫിൽനിന്ന് നാട്ടിലെത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. പാലക്കാട് മണ്ണാർക്കാട് മണലടി കുന്നത്ത് ഹൗസിൽ അബൂബക്കർ സിദ്ധിക്കി(24)നെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.

കൊട്ടാരക്കര സ്വദേശിനി പെൺകുട്ടിയെ ഒരുമാസത്തോളമായി ഇയാൾ തമിഴ്നാട്ടിലെ തിരുപ്പൂരിൽ രഹസ്യമായി താമസിപ്പിച്ചിരിക്കുകയായിരുന്നു.

തുണിമിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നിടത്തെ ഒറ്റമുറിവീട്ടിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയെ പോലീസ് രക്ഷപ്പെടുത്തുകയും അബൂബക്കറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കഴിഞ്ഞ 12-നാണ് പെൺകുട്ടിയെ കാണാതായത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ പെൺകുട്ടി എത്തിയതായി കണ്ടെത്തിയെങ്കിലും അവിടെനിന്ന് എങ്ങോട്ടു പോയെന്ന് അറിയാനായില്ല. പ്രത്യേക അന്വേഷണസംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് അന്ന് അബൂബക്കർ ഗൾഫിൽനിന്ന് തിരുവനന്തപുരത്തെത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്.

ഇയാളുടെ പാലക്കാട്ടും കേരളത്തിലും തമിഴ്നാട്ടിലുമുള്ള ബന്ധുവീടുകളിലും പോലീസ് തിരച്ചിൽ നടത്തിയിട്ടും ഫലമുണ്ടായില്ല.

ഇതിനിടെ പെൺകുട്ടിയുടെ ബന്ധുക്കൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിരുന്നു.

ഒരുമാസത്തോളം പോലീസ് നടത്തിയ രഹസ്യാന്വേഷണത്തിനൊടുവിലാണ് തിരുപ്പൂരിൽ ഇരുവരെയും കണ്ടെത്തിയത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents