Iklan

Iklan

,

Iklan

Video

പ്രണയനൈരാശ്യം: കൊല്ലത്ത് 26കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Saturday, April 16, 2022 WIB Last Updated 2022-04-16T01:05:35Z
കൊല്ലം :  വിഷുദിന പുലരിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു കൊട്ടാരക്കരയിൽ ഇരുപത്തിയാറ് വയസ്സുകാരനായ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത പുറത്ത് വന്നത്. കൊട്ടാരക്കര തോട്ടം മുക്കിന് സമീപമാണ് സംഭവം. കൊട്ടാരക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണനല്ലൂർ സ്വദേശി ബെൻസണിനെ (26) ആണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപെട്ട ബെൻസണിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദ്യപാനം കൂടുതലായിരുന്നെന്നും വലിയ നിരാശജനമായിരുന്നു അദ്ദേഹമെന്നും ബന്ധുക്കൾ പറയുന്നു. മദ്യപാനം ഉപേക്ഷിക്കാൻ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു എങ്കിലും യുവാവ് ഇതിന് തയ്യാറായിരുന്നില്ല. തലേ ദിവസവും ഇത് തുടരുകയും പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെ യുവാവിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപെട്ട ബെൻസണിന് അമ്മയുടെ സഹോദരനാണ് സംരക്ഷണം ഒരുക്കിയിരുന്നത്. ഇദ്ദേഹത്തിൻ്റെ സൂപ്പർ മാർക്കറ്റിൽ സഹായിയായും യുവാവ് പോയിരുന്നു. അതേ സമയം അടുത്തിടെ  പ്രണയനൈരാശ്യം ഉണ്ടായതായും ഇതിന് പിന്നാലെയുണ്ടായ മനോവിഷമം താങ്ങാനാകാതെ യുവാവ് ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു.

സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമാർട്ടം നടപടികൾ പൂർത്തിയാകുന്ന ക്രമത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം സംസ്കാരത്തിനായി ബന്ധുക്കൾക്ക് വിട്ടുനൽകും.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents