Iklan

Iklan

,

Iklan

Video

ദിലീപിന്റെ ശബ്ദം മഞ്ജു തിരിച്ചറിഞ്ഞു; അന്വേഷണസംഘം മഞ്ജുവിന്റെ മൊഴിയെടുത്തു

SPECIAL CORRESPONDENT
, Sunday, April 10, 2022 WIB Last Updated 2022-04-10T11:06:48Z
കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി മഞ്ജു വാര്യരില്‍നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ റെക്കോര്‍ഡിലുള്ളത് ദിലീപിന്റെ ശബ്ദമാണെന്ന് മഞ്ജു തിരിച്ചറിഞ്ഞു. കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത്. 

അതേസമയം, കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ചോദ്യംചെയ്യും. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിന്റെ അടുത്ത സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണമായിരുന്നു ഇതില്‍ ഏറെ ഗൗരവമേറിയത്. 

കാവ്യയും സുഹൃത്തുക്കളും തമ്മിലുള്ള തര്‍ക്കങ്ങളാണ് സംഭവങ്ങള്‍ക്കെല്ലാം കാരണമായതെന്നായിരുന്നു ഈ സംഭാഷണത്തിലുണ്ടായിരുന്നത്. 

കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നു, കൂട്ടുകാര്‍ക്ക് തിരിച്ച് പണി കൊടുക്കാന്‍ കാവ്യയും ശ്രമിച്ചു. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും ശബ്ദരേഖയിലുണ്ടായിരുന്നു.
ഇതിനിടെ മറ്റൊരു ശബ്ദരേഖയും പുറത്തുവന്നിരുന്നു.

 ''ഈ ശിക്ഷ ഞാന്‍ അനുഭവിക്കേണ്ടതല്ല, വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ചുരക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ശിക്ഷിക്കപ്പട്ടു''-എന്നാണ് സംഭാഷണത്തിലുള്ളത്. ശബ്ദരേഖ ശാസ്ത്രീയപരിശോധനയ്ക്ക് ഫൊറന്‍സിക് ലാബില്‍ നല്‍കിയിരിക്കുകയാണ്. 

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents