Iklan

Iklan

,

Iklan

Video

പതിനഞ്ചുകാരിക്ക് പിതാവിന്‍റെ സുഹൃത്ത് മദ്യം നൽകിയെന്ന് പോലീസിൽ അറിയിച്ച യുവാവ്, അതേ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പിടിയിൽ.

SPECIAL CORRESPONDENT
, Thursday, April 14, 2022 WIB Last Updated 2022-04-14T13:41:26Z
പത്തനംതിട്ട : പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് അനന്തു പോലീസില്‍ അറിയിച്ചിരുന്നു. അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് അനന്തു അറസ്റ്റിലായത്.

മദ്യം നല്‍കിയ സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് സഞ്ജുവിനെയും പോലീസ് പിടികൂടി. അടൂര്‍ നെല്ലിമുകളിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് സഞ്ജു പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. ഇക്കാര്യം ഇന്നലെ വൈകീട്ട് അനന്തു പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ സഞ്ജു സ്ഥലത്തു നിന്നും മുങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു.

സഞ്ജുവിനെ പിടികൂടും മുമ്പ് അനന്തു ഇയാളെ മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. അതേസമയം തന്നെ ചെങ്ങന്നൂര്‍ സ്വദേശി എങ്ങനെ കൃത്യമായി ഇവിടെയെത്തി എന്നതിനെക്കുറിച്ചും പോലീസിന് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍, മുമ്പ് മൂന്നു തവണ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിച്ചതായി മൊഴി നല്‍കി. തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents