banner

ഉത്സവാഘോഷത്തിനിടെ തർക്കം: കൊല്ലത്ത് യുവാവ് നടുറോഡിൽ വെട്ടേറ്റ് മരിച്ചു

കൊല്ലം : കുന്നിക്കോട്ട് യുവാവിനെ നടുറോഡിൽ വെട്ടിക്കൊന്നു. കേരളാ യൂത്ത് ഫ്രണ്ട് (ബി ) ചക്കുവരക്കൽ മണ്ഡലം പ്രസിഡന്റ്‌ മനോജിനെയാണ് വെട്ടികൊലപ്പെടുത്തിയത്. ഉത്സവാഘോഷത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാൽ സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണമുണ്ട്.

കുന്നിക്കോട്ട് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻ്റെ ബാക്കിപത്രമാണ് 39 - കാരനായ കോക്കാട് മനു വിലാസത്തിൽ മനോജിൻ്റെ കൊലപാതകമെന്നാണ് ആരോപണമുള്ളത്. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വെട്ടേറ്റ നിലയിൽ റോഡിൽ കിടക്കുകയായിരുന്നു മനോജ്. തുടർന്ന് നാട്ടുകാർ സ്ഥലത്ത് പൊലീസിനെ വിളിച്ച് വരുത്തി. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു.

മനോജിന്റെ കഴുത്തിൽ ആഴത്തിൽ ഉളള വേട്ടേറ്റിരുന്നു. ഇയാളുടെ കൈ വിരലുകളും വെട്ടി മാറ്റിയ നിലയിൽ ആയിരുന്നു. അതേസമയം, രാഷ്ട്രീയ കൊലപാതകം ആണെന്ന ആരോപണം ആണ് കേരള കോൺഗ്രസ് (ബി) ഉന്നയിക്കുന്നത്. എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് കെ.ബി.ഗണേഷ് കുമാർ എം എൽ എ രംഗത്ത് എത്തിയിരുന്നു. മനോജിനെ കൊന്നത് കോൺഗ്രസുകാർ ആണെന്നാണ് എം എൽ എ പറഞ്ഞത്.

إرسال تعليق

0 تعليقات