banner

വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; ഒപ്പമുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്ക്

തൊടുപുഴ : വണ്ണപ്പുറം പട്ടയക്കുടി കാറ്റാടിക്കടവ് ടൂറിസം കേന്ദ്രത്തിൽ വന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. മലയിഞ്ചി ആൾക്കല്ല് തെങ്ങനാനിക്കൽ സുരേഷിന്റെ മകൻ മകൻ ജ്യോതിഷ് (30) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷ്, അയൽവാസികളായ വെട്ടോലിക്കൽ ബോണി ജോസഫ്, ബെന്നി ജോസഫ് എന്നിവരെ പരുക്കുകളോടെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. സമുദ്ര നിരപ്പിൽ നിന്നും ഏറെ ഉയർന്ന പ്രദേശമാണ് കാറ്റാടിക്കടവ്. സംഭവ സമയം കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായി. ഇതോടെ ജ്യോതിഷും സംഘവും തിരികെ മടങ്ങാൻ ശ്രമിക്കുമ്പോൾ എല്ലാവർക്കും മിന്നലേൽക്കുകയായിരുന്നു. 

ജ്യോതിഷ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പരുക്കേറ്റവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം ജീപ്പിലാണ് ജ്യോതിഷും സംഘവും ഇവിടേക്ക് പുറപ്പെട്ടത്. 

എറണാകുളത്ത് സ്വന്തമായുള്ള ട്രാവലർ ഓടിക്കുകയാണ് ജ്യോതിഷ്. മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ജ്യോതിഷ് അവിവാഹിതനാണ്. മാതാവ് ലില്ലി

إرسال تعليق

0 تعليقات