Iklan

Iklan

,

Iklan

Video

പ്രവാസികൾ ശ്രദ്ധിക്കുക; അടിയന്തര പാസ്‌പോർട്ട് സേവനങ്ങൾക്കായുള്ള ക്യാമ്പ് നാളെയും 29നും

SPECIAL CORRESPONDENT
, Saturday, May 21, 2022 WIB Last Updated 2022-05-21T07:35:21Z
ദുബൈ : ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ രണ്ട് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മേയ് 22നും 29നും ആയിരിക്കും ക്യാമ്പ്. പ്രവാസികള്‍ക്ക് അടിയന്തര പാസ്‍പോര്‍ട്ട് സേവനങ്ങള്‍ക്കായി ക്യാമ്പുകളില്‍ നേരിട്ടെത്താമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ദുബൈയിലും ഷാര്‍ജയിലുമുള്ള ബി.എല്‍.എസ് ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡിന്റെ നാല് സെന്ററുകളിലായിരിക്കും ക്യാമ്പ് നടക്കുക.

പ്രവാസികള്‍ക്ക് അടിയന്തരമായി ലഭ്യമാവേണ്ട പാസ്‍പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയായിരിക്കും ഇവ. നാല് കേന്ദ്രങ്ങളിലും പ്രവാസികള്‍ക്ക് നേരിട്ടെത്തി ഓണ്‍ലൈന്‍ അപക്ഷ പൂരിപ്പിക്കാം. ആവശ്യമായ അനുബന്ധ രേഖകളും കൈവശമുണ്ടായിരിക്കണം. ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും സേവനം ലഭ്യമാവുകയെന്നും കോണ്‍സുലേറ്റ് ട്വീറ്റ് ചെയ്‍തു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents