Iklan

Iklan

,

Iklan

Video

സംസ്ഥാനത്ത് കാലവർഷം എത്തി; വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

SPECIAL CORRESPONDENT
, Sunday, May 29, 2022 WIB Last Updated 2022-05-29T10:06:38Z
തിരുവനന്തപുരം : സംസ്ഥാനത്തു കാലവർഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിരീകരണം. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. മേയ്‌ 28 മുതൽ ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് 27ന് കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നേരത്തെയുള്ള മുന്നറിയിപ്പ്. പടിഞ്ഞാറൻ കാറ്റ് കേരളത്തിൽ സജീവമായിരുന്നു. ഒപ്പം മേഘങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു. 

അതേസമയം കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടൽ.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. മെയ്‌ 28 മുതൽ ജൂൺ 1വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents