Iklan

Iklan

,

Iklan

Video

പള്ളി വികാരിയെ പള്ളി ഓഡിറ്റോറിയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SPECIAL CORRESPONDENT
, Tuesday, May 31, 2022 WIB Last Updated 2022-05-31T16:21:52Z
ആലപ്പുഴ : ആലപ്പുഴ കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍. ഫാ. സണ്ണി അറയ്ക്കലിനെയാണ് (65) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.

പള്ളിയുടെ ഓഡിറ്റോറിയത്തിലാണ് ഫാ. സണ്ണി മരിച്ചനിലയില്‍ കണ്ടെത്തിയത്. പള്ളിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. വൈകിട്ട് പള്ളി കൈക്കാരുടെ യോഗത്തിനെത്തിയവർ വികാരിയെ കാണാതെ അന്വേഷിച്ചു ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. 

മാരാരിക്കുളം ചെത്തി സ്വദേശിയായ ഫാ. സണ്ണി കഴിഞ്ഞ അഞ്ചുവര്‍ഷമായി കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള കാളാത്ത് പള്ളിയില്‍ വികാരിയായിരുന്നു. സഭയുടെ തന്നെ ചേര്‍ത്തലയിലുള്ള മറ്റൊരു ആരാധനാലയത്തിലേക്ക് ഫാദറിന് സ്ഥലംമാറ്റം ലഭിച്ചതായി അടുത്തിടെ അറിയിപ്പ് ലഭിച്ചിരുന്നു

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents