Iklan

Iklan

,

Iklan

Video

മൂന്ന് ദിവസം കൂടി കനത്ത മഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Buero Report
, Wednesday, May 18, 2022 WIB Last Updated 2022-05-18T07:50:58Z
സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍േഗാഡ് വരെയാണ് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിനും കേരളത്തിനും മുകളിലുമായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതിനാല്‍ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മെയ് 21 വരെ കേരളത്തില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശുമെന്നും  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെയ് 27ഓടെ കാലവര്‍ഷം കേരളത്തിലെത്തിയേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents