Iklan

Iklan

,

Iklan

Video

റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരിച്ചു

SPECIAL CORRESPONDENT
, Thursday, May 26, 2022 WIB Last Updated 2022-05-26T15:16:58Z
അബുദാബി : റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മലയാളികൾ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ വെണ്‍മണി പാലത്തിട്ട മലയില്‍ വീട്ടില്‍ ശ്രീകുമാര്‍ (43), കാസർകോട് കാഞ്ഞങ്ങാട് സ്വദേശി ധനേഷ് (32) എന്നിവരാണ് മരിച്ചത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ ധനേഷ് ചികിൽസയ്ക്കിടെയാണ് മരിച്ചത്. 

ഒരു പാക് സ്വദേശിയടക്കം മൂന്നുപേരാണ് തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തിൽ മരിച്ചത്. പരുക്കേറ്റവരിൽ 106പേർ ഇന്ത്യക്കാരാണ്. സംഭവത്തിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള റസ്റ്ററൻറ് പൂർണമായി തകരുകയും സമീപത്തെ ആറു കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടാവുകയും ചെയ്തിരുന്നു.

റസ്റ്ററൻറിനോടു ചേർന്ന ഗ്യാസ് സ്റ്റോറേജിലാണ് രണ്ടുതവണ പൊട്ടിത്തെറിയുണ്ടായത്. മരിച്ച രണ്ടു മലയാളികളുടേയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents