Iklan

Iklan

,

Iklan

Video

സൗദിയിൽ കൊല്ലം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ നിലയിൽ

SPECIAL CORRESPONDENT
, Sunday, June 19, 2022 WIB Last Updated 2022-06-18T22:36:08Z
ജിദ്ദ : ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ മലയാളി യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കൊല്ലം, ചാരുവിള, പുത്തൻവീട്, ചെമ്മനത്തൂർ സ്വദേശി പ്രദീപ് കുമാർ (34) ആണ് മരിച്ചത്. സ്വന്തം താമസ സ്ഥലത്താണ് പ്രദീപ് കുമാറിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്നും എത്തിയത്. പരേതനായ രവീന്ദ്രൻ തമ്പി – പ്രസന്ന ദമ്പതികളുടെ മകനാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചെത്തിയിരുന്നത്. സാംസ കമ്പനി ജീവനക്കാരനായിരുന്നു പ്രദീപ് കുമാർ.
ഖമീസ് മുഷൈത്ത് സിവിൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം ഉള്ളത്. 

ഇത് വിട്ടുകിട്ടാനുള്ള മരണാനാന്തര നിയമ നടപടികൾ പൂർത്തിയായി വരുന്നതായി അസീർ പ്രവാസി സംഘം കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഷൗക്കത്തലി ആലത്തൂർ അറിയിച്ചു .

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents