banner

കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കോഴിക്കോട് : പേരാമ്പ്രയിൽ കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. പേരാമ്പ്ര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിന് നേരെയാണ് കഴിഞ്ഞ രാത്രിയിൽ ബോംബേറുണ്ടായത്. സംഭവത്തിൽ ജനൽ ചില്ലുകളും വാതിലുകളും തകർന്നു.

ബോംബിന്റെ അവശിഷ്ടങ്ങൾ ഓഫിസിൽ നിന്ന് കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ സിപിഐഎം ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

വടക്കൻ കേരളത്തിൽ വലിയ പ്രതിഷേധമാണ് ഇന്നലെ മുതൽ നടക്കുന്നത്. രാത്രി വൈകിയും പ്രാദേശിക പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. പലയിടങ്ങളിലും ഫഌക്‌സുകളും മറ്റും തകർക്കുന്ന സ്ഥിതിയും നിലനിന്നിരുന്നു.

إرسال تعليق

0 تعليقات