banner

യുവാവിനെ സുഹൃത്ത് കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഇടുക്കി : തൊടുപുഴ ഒളമറ്റത്ത് സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.

ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തെ തുടർന്ന് നോബിൾ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മജുവിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

إرسال تعليق

0 تعليقات