banner

പരസ്യത്തില്‍ തെറ്റായ വിവരം; നടൻ അല്ലു അര്‍ജുനെതിരെ പോലീസില്‍ പരാതി

നടന്‍ അല്ലു അര്‍ജുനെതിരെ പോലീസില്‍ പരാതി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച്‌ തെറ്റായ വിവരം പങ്കുവെച്ചേന്നാണ് അല്ലു അര്‍ജുനെതിരെയുള്ള പരാതി.

സാമൂഹിക പ്രവര്‍ത്തകനായ കോത ഉപേന്ദര്‍ റെഡ്ഡിയാണ് ഹൈദരാബാദിലെ അംബര്‍പേട്ട് പോലീസില്‍ പരാതി നല്‍കിയത്. അല്ലു അര്‍ജുനെ മുഖമുദ്രയാക്കിയ പരസ്യം വഞ്ചനാപരവും തെറ്റായ വിവരങ്ങള്‍ നല്‍കിയതുമാണെന്നാണ് പരാതിക്കാരന്‍ പറയുന്നത്. 

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് അല്ലു അര്‍ജുനെതിരെയും വ്യാജ വിവരങ്ങള്‍ നല്‍കിയതിന് ശ്രീ ചൈതന്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് അംബര്‍പേട്ട് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
നേരെത്തെ ഒരു ഫുഡ് ഡെലിവറി ആപ്പ് വിപണനം ചെയ്തതിന് അല്ലു അര്‍ജുന്‍ വിവാദം നേരിട്ടിരുന്നു. സര്‍ക്കാര്‍ ട്രാന്‍സിറ്റ് സേവനങ്ങളെ അവഹേളിച്ചുകൊണ്ട് ഒരു ബൈക്ക് ആപ്പ് പ്രമോട്ട് ചെയ്തതിന് അദ്ദേഹം നടപടി നേരിടേണ്ടിവന്നിരുന്നു.

إرسال تعليق

0 تعليقات