‘ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ സ്‌കോര്‍പിയോണ്‍ കമാന്‍ഡോകള്‍ ഉമ്മന്‍ചാണ്ടിയുടെ സുരക്ഷ ഏറ്റെടുക്കും. മുഖ്യമന്ത്രിക്കൊപ്പം തോക്കേന്തിയ 15 കമാന്‍ഡോകള്‍ ഉണ്ടാകും. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന തോക്കുകളാണ് ഇവരുടെ കൈവശമുള്ളത്.’ വാര്‍ത്തയിലെ ഈ ഉള്ളടക്കങ്ങള്‍ സഹിതമാണ് റഹീമിന്റെ മറുപടി.
എഎ റഹീം പറഞ്ഞത്: ”എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോള്‍, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്‌നം. മറവിരോഗം ബാധിച്ചവര്‍ക്കായി ഒരു പഴയ വാര്‍ത്ത. തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യന്‍ നാട് ഭരിച്ചകാലം. അതും ഇന്ത്യന്‍ പട്ടാളം അതിര്‍ത്തിയില്‍ ഉപയോഗിക്കുന്ന തോക്കുകള്‍!!.’
അതേസമയം, മുഖ്യമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണിയുള്ളത് കൊണ്ട് സംരക്ഷണം വര്‍ധിപ്പിച്ചതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സുരക്ഷ ഭീഷണിയുള്ള വിവരം കേന്ദ്ര ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതാണ്. ആ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദമാക്കി.

മുഖ്യമന്ത്രി പിണറായിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല.
കരിങ്കൊടിക്കാണിക്കാനെന്ന രൂപത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തിനാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിധാരണ സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കറുത്ത മാസ്‌ക് വിവാദം ആദ്യം ഉയര്‍ന്നത് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പരിശോധിക്കുന്നതിനിടെ ആയിരുന്നു കറുത്ത മാസ്‌ക് ധരിച്ചവരോട് പൊലീസ് അത് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടും കറുത്ത മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം എറണാകുളം കലൂരില്‍ നടന്ന പരിപാടിയിലും സമാന സംഭവം ഉണ്ടായി. ഇതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.
0 تعليقات