banner

അഞ്ചേ അഞ്ച് മിനിറ്റ്; പ്രേക്ഷകരെ കൈയ്യിലെടുത്ത 'റോളക്സ്'; വിക്രമിലെ സൂര്യയുടെ വരവ് പ്രതിഫലം വാങ്ങാതെ

തിയറ്ററുകളിൽ ഉത്സമായി മാറിയ വിക്രം സിനിമയിൽ വെറും അഞ്ച് മിനിറ്റുകൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുത്ത പ്രകടനമാണ് നടൻ സൂര്യ കാഴ്ചവച്ചത്. 'റോളക്സ്' എന്ന കൊടും വില്ലനായാണ് ചിത്രത്തിൽ സൂര്യ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ സൂര്യയുടെ പ്രതിഫലത്തെ സംബന്ധിച്ച വാർത്തകളാണ് പുറത്തുവരുന്നത്. 

വിക്രമിലെ തന്റെ കഥാപാത്രത്തിനു വേണ്ടി സൂര്യ പ്രതിഫലമായി ഒരുപൈസ പോലും വാങ്ങിയില്ലെന്നാണ് വിവരം. തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് 'വിക്രം'. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം 100 കോടി ക്ലബ്ബിൽ കയറി. കമൽഹാസന്റേതായി 100 കോടി ക്ലബിലെത്തുന്ന മൂന്നാം ചിത്രമാണ് വിക്രം. റിലീസിന് മുന്‍പേ സാറ്റ്‌ലൈറ്റ്, ഒടിടി അവകാശം എന്നിവ വിറ്റ വകയില്‍ 200 കോടിയാണ് ചിത്രം നേടിയത്. കമല്‍ഹാസന്റെ രാജ് കമല്‍ ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിച്ചത്. നരേന്‍, അര്‍ജുന്‍ ദാസ്, ഹരീഷ് ഉത്തമന്‍, ഗായത്രി ശങ്കര്‍, കാളിദാസ് ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات