കൊച്ചി : പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ വിജിലൻസ് റെയ്ഡ്.ഡയറക്ടറേറ്റിന്റെ ഓഫീസിലും ഇതിനു താഴെയുള്ള എഇഒ, ഡിഇഒ ഓഫീസുകളിലുമാണ് ഓപ്പറേഷൻ ജ്യോതി എന്ന പേരിൽ റെയ്ഡ് നടന്നത് . അധ്യാപക, അനധ്യാപക നിയമനങ്ങളിൽ അഴിമതിയെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിലാണ് റെയ്ഡ്.
ഇന്ന് രാവിലെ 11 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം, നിയമനം ക്രമവത്കരിക്കൽ, മാനേജ്മെൻ്റിനു ലഭിക്കുന്ന ഗ്രാൻഡുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലിയും പാരിതോഷികവും കൈ പറ്റുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്ഡ് .
 
   
 
 
 
 
 
 
 
 
 
0 Comments