Iklan

Iklan

,

Iklan

Video

സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ സംഘം ചേര്‍ന്നു പീഡിപ്പിച്ച കേസ്‌; എംഎല്‍എയുടെ പ്രായപൂർത്തിയാകാത്ത മകന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം

SPECIAL CORRESPONDENT
, Wednesday, July 27, 2022 WIB Last Updated 2022-07-27T05:49:07Z
ഹൈദരാബാദ് : സ്കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ എഐഎംഐഎം എംഎല്‍എയുടെ പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മകന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് ജാമ്യം.
ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ചുമതലയുള്ള അഞ്ചാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

കേസില്‍ ആകെ 6 പ്രതികളാണ് ഉള്ളത്. പ്രായപൂര്‍ത്തിയാകാത്ത അഞ്ചാമത്തെ പ്രതി ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടില്ലാത്തതിനാല്‍ ജുവനൈല്‍ ഹോമില്‍ തുടരും. കേസിലെ പ്രായപൂര്‍ത്തിയായ പ്രതി സൗദൂദ്ദീന്‍ മാലിക്(18) ചഞ്ചല്‍ഗുഡ ജയിലില്‍ ആണ്.

കോടതിയുടെ ഉത്തരവ് ലഭിച്ചതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചൊവ്വാഴ്ച വൈകുന്നേരത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി.

മേയ് 28നാണ് പബില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ (17) ബന്‍ജാര ഹില്‍സിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍വച്ചു പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെണ്‍കുട്ടിയെ പബിനു മുന്നില്‍ ഇറക്കിവിടുകയും പെണ്‍കുട്ടി പിതാവിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

പിതാവിന്റെ പരാതിപ്രകാരമാണു പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. നഗരത്തിലെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ആഡംബര കാറില്‍ കയറി ബന്‍ജാര ഹില്‍സിലെ ബേക്കറിയിലേക്കും തുടര്‍ന്ന് യുവാക്കളോടൊപ്പം മറ്റൊരു കാറിലും കയറുന്നതു കണ്ടതായി പൊലീസ് അറിയിച്ചു.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents