കണ്ണൂർ : സിനിമയെ വെല്ലുന്ന തിരക്കഥ തയ്യാറാക്കി 22 വയസ്സുകാരൻ നിരവധി പേരെ തട്ടിച്ച വാർത്തകളാണ് കണ്ണൂർ തളിപ്പറമ്പിൽ നിന്നും പുറത്തുവരുന്നത്. വെറും 22 വയസ്സുള്ള പയ്യൻ വിവിധ ആളുകളിൽ നിന്നായി അടിച്ചെടുത്തത് 100 കോടിയോളം രൂപ. നിലവിൽ ഒളിവിലുള്ള തളിപ്പറമ്പ് ചപ്പാരക്കടവ് സ്വദേശി മുഹമ്മദ് അബിനാസിനെതിരെ പോലീസ് കേസെടുത്തു. ഇയാളുടെ രണ്ട് സഹായികളും ഒളിവിലാണ്.
തളിപ്പറമ്പ് സ്വദേശിയായ അബ്ദുൾ ജലീലിന്‍റെ പരാതിയിലാണ് മുഹമ്മദ് അബിനാസിനും സഹായി സുഹൈറിനുമെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
ൽ മുഖാന്തിരം മുഹമ്മദ് അബിനാസിന് നൽകിയെന്നാണ് ജലീൽ നൽകിയ പരാതി ലാഭ വിഹിതവും കൂട്ടി ഒരു വർഷം കഴിയുമ്പോൾ 50 ലക്ഷം രൂപ കൊടുക്കാമെന്നായിരുന്നു അബിനാസിന്‍റെ വാഗ്ദാനം. എന്നാൽ പണം പിന്നെ ലഭിച്ചില്ലെന്ന മാത്രമല്ല അബിനാസ് മുങ്ങുകയുമായിരുന്നു.
തളിപ്പറമ്പിലെ ഒരു മാളിൽ മുറി വാടകയ്ക്കെടുക്കാൻ വില കുറഞ്ഞ ബൈക്കിലെത്തിയ 18 കാരൻ ഇന്ന് യാത്ര ചെയ്യുന്നത് ബിഎംഡബ്ല്യവിലും, ഒാഡിയിലും അത്യാധുനിക ഓഫീസ് സംവിധാനം ജീവനക്കാർ അബിനാസ് മറ്റൊരു ലോകം കെട്ടിപ്പടുക്കുകയായിരുന്നു. നിക്ഷേപം 100 കോടിയായതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന.
അതേസമയം നിലവിൽ ഒരേ ഒരാൾ മാത്രമാണ് അബിനാസിനെതിരെ പരാതി കൊടുത്തത്. കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് സൂചന.
0 Comments