banner

കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ

ഓയൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് വാളിയോട് അഭിജിത്ത് ഭവനിൽ അഭിജിത്തിനെ(24)യാണ് അറസ്റ്റിലായത്.

കുറേനാളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞദിവസം കഠിനമായ വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൂയപ്പള്ളി എസ്.എച്ച്.ഒ. ബിജുവിന്റെ നിർദേശപ്രകാരം എസ്.ഐ. അഭിലാഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. രമേശ്, എ.എസ്.ഐ. ചന്ദ്രകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

إرسال تعليق

0 تعليقات