banner

കൊല്ലത്ത് ഗർഭിണിയായ മകളെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

കൊല്ലത്ത് ഗര്‍ഭിണിയായ മകളെ കൊലപ്പെടുത്താന്‍ ശ്രമം. കൊല്ലം കടയ്ക്കലിലാണ് സംഭവം. സംഭവത്തിൽ  കിളിമാനൂർ കൊപ്പം സ്വദേശി സതീഷനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ രണ്ട് കൊലപാതക കേസുകളിൽ പ്രതിയായിരുന്നെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ജോലിയ്ക്ക് പോകാനായി എത്തിയ ഇയാളുടെ മകൾ അതുല്യയെ ഇയാൾ ആക്രമിക്കുകയായിരുന്നു. ഭാര്യ പിണങ്ങി പോകാൻ കാരണം മകളാണെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു. അതുല്യയെ ആക്രമിക്കുന്നതിൽ നിന്ന് സതീഷനെ നാട്ടുകാരാണ് പിന്തിരിപ്പിച്ചത് ശേഷം ഇയാളെ പിടിച്ചു വെച്ച് നാട്ടുകാർ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.


إرسال تعليق

0 تعليقات