Iklan

Iklan

,

Iklan

Video

മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം; യുവതി പിടിയിൽ

SPECIAL CORRESPONDENT
, Tuesday, July 19, 2022 WIB Last Updated 2022-07-19T08:23:08Z
കോഴിക്കോട് : നഴ്സായി ആള്‍മാറാട്ടം നടത്തിയ യുവതി പടിയില്‍. കോഴിക്കോടാണ് സംഭവം. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ആള്‍മാറാട്ടം നടത്തിയതിന് കാസര്‍ഗോഡ് കുടിലു സ്വദേശിനി റംലബീ(41) ആണ് പോലീസ് പിടിയിലായത്.

യുവതിക്കെതിരെ പോലീസ് ആള്‍മാറാട്ടത്തിന് കേസെടുത്ത് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നഴ്സിന്റെ ഓവര്‍കോട്ടുമായാണ് യുവതി വാര്‍ഡിലെത്തിയത്. റുബീന റംലത്ത് എന്ന പേരിലായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്.

ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ 31-ാം വാര്‍ഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ കാണുകയായിരുന്നു. ഉടന്‍തന്നെ് ഇയാള്‍ ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രി ജീവനക്കാരിയല്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്നും തെളിയുന്നത്.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents