Iklan

Iklan

,

Iklan

Video

കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

SPECIAL CORRESPONDENT
, Tuesday, July 12, 2022 WIB Last Updated 2022-07-12T15:30:59Z



കോഴിക്കോട് : കടലില്‍ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്.

കൊയിലാണ്ടി മൂടാടി ഉരുപുണ്യകാവ് ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ചെറുതോണിയില്‍ മീന്‍പിടിക്കുന്നതിനിടെ അതിശക്തമായ തിരയില്‍പ്പെട്ട് തോണി മറിയുകയായിരുന്നു. തോണിയില്‍ ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടു.

കാണാതായ മത്സ്യത്തൊഴിലാളിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡും കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents