കോഴിക്കോട് : സമൂഹ മാധ്യമം വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17 കാരിയുമായി നാട് വിടാൻ ശ്രമിച്ച മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ. 29 കാരനായ ഷെമിമുദ്ദിനെയാണ് അത്തോളി പൊലീസ് പോക്സോക്കേസിൽ അറസ്റ്റ് ചെയ്തത്.
നടുവണ്ണൂരിൽ ആണ് സംഭവം. മൂന്നു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഇടക്കിടെ ഇരുവരും പരസപരം കാണാറുണ്ടായിരുന്നു. തുടർന്നാണ് ഒളിച്ചോടാൻ തീരുമാനിച്ചത്.
നാട്ടുകാർ ഇരുവരെയും ഉള്ളിയേരി ബസ് സ്റ്റാൻഡിൽ വെച്ച് തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ പൊലീസ് ഇൻസ്പെക്ടർ പി കെ. ജിതേഷ് ഷെമിമുദ്ദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷെമിമുദ്ദിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
0 تعليقات