banner

കടം എടുക്കുന്നതിന് കേരളത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍



തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രം സ്വീകരിച്ച നടപടികള്‍ മൂലം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് കെ.എന്‍.ബാലഗോപാല്‍ കത്തയച്ചു.

റവന്യൂ കമ്മിയും ഗ്രാന്‍ഡില്‍ വന്ന കുറവും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും കേരളത്തിന് ബാധ്യത സൃഷ്ടിച്ചു. ഇത് ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പിറകെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ധനമന്ത്രാലയം ഏകപക്ഷീയമായി വെട്ടികുറയ്ക്കുകയും ചെയ്തുവെന്നും ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ പറയുന്നു.

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ കടത്തിന്റെ കണക്കില്‍ ഉള്‍പ്പെടുത്തരുതെന്നും കെ.എന്‍. ബാലഗോപാല്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്ന എല്ലാ കടവും സര്‍ക്കാരിന്റെ കടമാണെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കാന്‍ സാധ്യത ഏറെയാണ്. കിഫ്ബി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കും. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും കിഫ്ബിയെ ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസകും രംഗത്ത് വന്നിരുന്നു.



നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات