banner

സന്ദേശത്തെ ചൊല്ലി മർദ്ദനം, വീട് വിട്ടിറങ്ങിയ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ



പാവറട്ടി : ഭർത്താവുമായി വഴക്കിട്ട് രാത്രി വീടുവിട്ടിറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകൾ നിജിഷ (20)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ നിജിഷയുടെ ഭർത്താവ് വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ഹരികൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തത്. ഏനാമാക്കല്‍ കനോലി കനാലില്‍ ആണ് നിജിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിൽ ഹരികൃഷ്ണന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിജിഷയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

സംഭവദിവസം രാത്രി നിജിഷയുടെ ഫോണില്‍ ഒരു മെസ്സേജ് വന്നിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിടുകയും ഹരികൃഷ്ണന്‍ നിജിഷയെ മർദ്ദിക്കുകയും ചെയ്തു. ഇതിൽ മനംനൊന്ത് നിജിഷ രാത്രി തന്നെ ഭർതൃവീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നിജിഷയെ പിന്നീട് കണ്ടത്, കനോലി കനാലില്‍ മരിച്ചനിലയില്‍ ആയിരുന്നു. 2021-ലാണ് ഇരുവരും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു.

നിങ്ങൾ എവിടെ ആയിരുന്നാലും, നിങ്ങളുടെ മൊബൈലിൽ വാർത്തകൾ ലഭിക്കാൻ അഷ്ടമുടി ലൈവിൻ്റെ വാട്സാപ്പ് (https://chat.whatsapp.com/CeUePLSUauN5XhdaudYl2B ), ടെലഗ്രാം (https://t.me/ashtamudylivenewsofficial) ഗ്രൂപ്പുകളിൽ അംഗമാകുക.

إرسال تعليق

0 تعليقات