Iklan

Iklan

,

Iklan

Video

കരുനാഗപ്പള്ളിയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു

SPECIAL CORRESPONDENT
, Friday, July 22, 2022 WIB Last Updated 2022-07-22T16:28:25Z
കരുനാഗപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. ജൂണ്‍ 24നായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. കുഞ്ഞിന് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ശിശുപരിപാലന കേന്ദ്രത്തിലായിരുന്നു കുഞ്ഞ്.

കഴിഞ്ഞ ജൂൺ 24 നാണ് ചോരക്കുഞ്ഞിനെ തറയിൽമുക്കിലെ ഒരു വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കരച്ചിൽ കേട്ട് പ്രദേശവാസിയായ രാജി നടത്തിയ തെരച്ചിലാണ് വീടിന്‍റെ പിന്നിലെ കുറ്റിക്കാട്ടിൽ മുണ്ടിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. 

നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഒരു ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ശിശുക്ഷേമ സമിതിയുടെ ശിശു പരിപാലന കേന്ദ്രത്തിലേക്കും മാറ്റി. ഉപേക്ഷിച്ചവരെ കണ്ടെത്താൻ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുഞ്ഞിന്റെ മരണം.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents