പത്തനംതിട്ട റാന്നി പാലത്തിൽ നിന്ന് സ്ത്രീ പമ്പാനദിയിലേക്ക് ചാടി. സ്ത്രീ ചാടിയെന്ന് കരുതുന്ന സ്ഥലത്ത് നിന്ന് ചെരുപ്പും പേഴ്സും കണ്ടെത്തിയിട്ടുണ്ട്. പേഴ്സിലെ ആധാർ കാർഡ് അടൂർ മണക്കാല സ്വദേശി ജയലക്ഷ്മിയുടേതാണ്.
രാത്രി 9 കൂടി ആണ് സംഭവം നടന്നത്. ശബ്ദം കേട്ട് നാട്ടുകാരിലൊരാൾ വന്ന നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ പഴ്സും ചെരുപ്പും കണ്ടെത്തിയത്. വെള്ളത്തിലേക്ക് ചാടിയത് ജയലക്ഷ്മി തന്നെ ആണ് എന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോൾ ഉള്ളത്.
ആധാർ കാർഡ് കേന്ദ്രികരിച്ച നടത്തിയ അന്വേഷണത്തിൽ ജയലക്ഷ്മിയെ ഇന്ന് രാവിലെ മുതൽ കാണാനില്ല എന്ന വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
0 تعليقات