banner

ഇൻസ്റ്റാ വഴി പരിചയപ്പെട്ട 17കാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്‍

പതിനേഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ വടൂക്കര എസ്.എന്‍.നഗര്‍ സ്വദേശി കൈപ്പറമ്പന്‍ അമലിനെയാണ് നെടുപുഴ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇയാള്‍ ലൈംഗിക പീഡനത്തിന് വിധേയമാക്കിയിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി നിരന്തര ബന്ധം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു .

ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും അതു കാണിച്ചു വീണ്ടും വീണ്ടും പീഡനത്തിന് വിധേയമാക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

إرسال تعليق

0 تعليقات