banner

മന്ത്രിയുടെ പതിവ് റൂട്ട് മാറ്റി, അകമ്പടി പോയ പോലീസുകാരെ സസ്പെൻഡ് ചെയ്തു

മന്ത്രി പി. രാജീവിന് എസ്‌കോര്‍ട്ട് പോയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. മന്ത്രിയുടെ റൂട്ട് മാറ്റിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച നെയ്യാറ്റിന്‍കരയില്‍നിന്നും എറണാകുളത്തേയ്ക്ക് പോകുന്നതിനിടെയാണ് സംഭവം.

പള്ളിച്ചല്‍ മുതല്‍ വെട്ടുറോഡ് വരെ എസ്‌കോര്‍ട്ട് പോയ ഗ്രേഡ് എസ്‌ഐ സാബുരാജന്‍, സിപിഒ സുനില്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. പതിവ് റൂട്ട് മാറ്റിയതില്‍ മന്ത്രി തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ വിളിച്ച് അതൃപ്തി അറിയിച്ചു. 

തുടര്‍ന്നാണ് പോലീസുകാരെ കമ്മീഷണ്‍ സസ്‌പെന്‍ഡ് ചെയ്തത്. മന്ത്രിക്ക് ബുദ്ധിമുട്ടും നീരസവും ഉണ്ടാക്കിയെന്നും ഉത്തരവില്‍ പറയുന്നു.

إرسال تعليق

0 تعليقات