banner

എംഡിഎംഎയുമായി 22 കാരനായ യുവാവ് എക്‌സൈസ് പിടിയിലായി

എറണാകുളം : നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ഒരു ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിലായി. ഇരമലപടി സ്വദേശി ആഷിഖ് (22) ആണ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ വലയിലായത്.

എക്സൈസ് നെല്ലിക്കുഴി ഭാഗത്തു നടത്തിയ റെയ്‌ഡിൽ ആണ് ഇയാൾ പിടിയിലായത്. ആഷിഖ് MDMA പെരുമ്പാവൂർ ഭാഗത്ത് നിന്ന് വാങ്ങി ചില്ലറ വില്പന നടത്തുന്നതിനിടെ ആണ് പിടിയിലായത്. അര ഗ്രാമിനു മുകളിൽ എം.ഡി.എം.എ കൈവശം വയ്ക്കുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ്. 

കൂടെ ഉണ്ടായിരുന്നവരെപറ്റിയും സുചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്‌ടും പരിശോധനകളും അറസ്റ്റും ഉണ്ടാകും. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിനൊപ്പം , പി ഓ. നിയാസ്, സിദ്ധിക്ക്, സിഇഒ മാരായ ഉമ്മർ, നന്ദു, ഡ്രൈവർ ബിജു പോൾ എന്നിവർ റെയിഡിന് നേതൃത്വം നൽകി




إرسال تعليق

0 تعليقات