2021 ജനുവരിയിലാണ് കേസിനാസ്‌പദമായ സംഭവം. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട കടയ്‌ക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് വര്‍ക്കല ക്ഷേത്രത്തില്‍ കൊണ്ടുപോയി മുക്കുപണ്ടം കൊണ്ടുള്ള താലി അണിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ സമീപത്തെ ലോഡ്‌ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വൈകീട്ടോടെ ബൈക്കില്‍ കടയ്‌ക്കലില്‍ കൊണ്ട് ഇറക്കിവിട്ട് ഇയാള്‍ കടന്ന് കളഞ്ഞു. കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധിച്ച സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത കടയ്‌ക്കല്‍ പൊലീസ് വയനാട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.
ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞ വിവരങ്ങളെല്ലാം കളവാണെന്ന് പൊലീസ് കണ്ടെത്തി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
0 تعليقات