തൃശൂർ : ജില്ലയിൽ നിന്നും ഞെട്ടിക്കുന്ന പീഡന വാർത്ത. തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. രണ്ട് മാസം മുൻപാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
തൃശൂർ പുന്നയൂർക്കുളം സ്വദേശിനിയായ പെൺകുട്ടിക്കാണ് ക്രൂര പീഡനം നേരിടേണ്ടി വന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർക്കായി തിരച്ചിൽ ആരംഭിച്ചു.
സംഭവത്തിന് ശേഷം മാനസികമായി തളർന്ന പെൺകുട്ടി തന്റെ അധ്യാപികയോട് വിവരം പറയുകയായിരുന്നു. തുടർന്ന് അധ്യാപിക പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോൾ പെൺകുട്ടി പരാതി നൽകി. കഞ്ചാവിന് അടിമകളാണ് പ്രതികളെന്ന് പൊലീസ് പറയുന്നു. ഇവർ മുൻപും കഞ്ചാവ് ഇടപെടലുകൾ നടത്തിയതായി പോലീസ് പറയുന്നു.
%20(32)%20(3)%20(18)%20(8)%20(11)%20(2)%20(20).png)
0 Comments