banner

ഓട്ടോറിക്ഷയും ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് അപകടം; ബംഗാളില്‍ 9 മരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ സർക്കാർ ബസും ഓട്ടോയും കൂട്ടിയിടിച്ച് സ്ത്രീകടക്കം 9 മരണം. ഓട്ടോ ഡ്രൈവറും യാത്രക്കാരായ എട്ട് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. ബംഗാളിലെ രാംപൂർഹട്ടിനടുത്തുള്ള മല്ലർപുരിയിൽ ചൊവ്വാഴ്ച ദാരുണമായ സംഭവം.

മല്ലര്‍പുര്‍ ലക്ഷ്യമാക്കി പോവുകയായിരുന്ന ഓട്ടോയും എതിര്‍ദിശയിലെത്തിയ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എസ്‌ബിഎസ്‌ടിസി) ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആറാംബാഗിൽ നിന്ന് ദുർഗാപൂരിലേക്ക് പോവുകയായിരുന്നു ബസ്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പലരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ഓട്ടോയിൽ ഉണ്ടായിരുന്ന എട്ട് സ്ത്രീകളും ഓട്ടോയുടെ ഡ്രൈവറുമാണ് മരിച്ചതെന്ന് ബിർഭും ജില്ലാ പോലീസ് സൂപ്രണ്ട് നാഗേന്ദ്ര നാഥ് ത്രിപാഠി പറഞ്ഞു. കൃഷിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. ഇതിനിടെയാണ് ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതെന്ന് എസ്പി കൂട്ടിച്ചേർത്തു.

മരിച്ചവരുടെ മൃതദേഹങ്ങൾ അരാംബാഗ് ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി. റോഡിന്റെ ശോചനീയാവസ്ഥയും അപകടത്തിനു കാരണമായെന്ന് നാട്ടുകാര്‍ ആരോപിച്ചു.

إرسال تعليق

0 تعليقات