തിരുവനന്തപുരം : സംസ്ഥാനത്ത് തെരുവുനായ ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്‌സിനെടുത്തിട്ടും പേവിഷബാധ മൂലമുള്ള മരണങ്ങള്‍ പതിവ് സംഭവമാകുന്നു.
ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പേവിഷബാധ നിയന്ത്രിക്കാനുള്ള കര്‍മ്മ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുകയായിരുന്നു.
പദ്ധതിയുടെ ഭാഗമായി തെരുവ് നായകളുടെ വന്ധ്യംകരണം, വാക്സിനേഷന്‍ എന്നിവ വ്യാപകമായി നടപ്പിലാക്കും. വളര്‍ത്തുനായകളുടെ വാക്സിനേഷന്‍, ലൈസന്‍സ് എന്നിവ നിര്‍ബന്ധമാക്കുമെന്നും ഓരോ ബ്ലോക്കിലും ഓരോ വന്ധ്യംകരണ സെന്ററുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. പല ജില്ലകളിലും നായകളുടെ കടി മുന്‍പത്തേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധിച്ചുവെന്നും വാക്സിനെടുക്കുന്നതിന് വിമുഖത പാടില്ലെന്നും മന്ത്രി പറഞ്ഞു.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(9).jpg)
0 Comments