പത്തനംതിട്ട നഗരമധ്യത്തിൽ ഭാര്യയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. സൂപ്പർ മാർക്കറ്റ് ജീവനക്കാരി അമ്പിളിക്കാണ് വെട്ടേറ്റത്.
ഭർത്താവ് സത്യപാലനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവരും കുറച്ചുനാളുകളായി വേർപിരിഞ്ഞാണ് കഴിയുന്നത്
ഇന്ന് രാവിലെയായിരുന്നു സംഭവം. അമ്പിളിയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ അപകടനില തരണം ചെയ്തതായാണ് സൂചന.
%20(1)%20(5)%20(4)%20(5)%20(21)%20(14)%20(7)%20(8)%20(12)%20(1)%20(3).jpg)
0 Comments