Iklan

Iklan

,

Iklan

Video

പുതിയ ഫാമിലി, വിസിറ്റ് വിസകൾക്കുള്ള അനുമതി താത്ക്കാലികമായി നിർത്തിവെച്ച് കുവൈറ്റ്

SPECIAL CORRESPONDENT
, Tuesday, August 16, 2022 WIB Last Updated 2022-08-16T11:36:42Z


കുവൈറ്റ് സിറ്റി : പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈത്ത് താത്ക്കാലികമായി നിർത്തലാക്കിയതായി റിപ്പോർട്ട്. കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ksfe prakkulam

കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശം എല്ലാ ഗവർണറേറ്റുകളിലെയും റെസിഡൻസി അഫയേഴ്സ് വകുപ്പുകൾക്ക് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ പ്രവാസികൾക്ക് പുതിയ ഫാമിലി, വിസിറ്റ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കണമെന്നാണ് ഗവർണേറ്റുകൾക്ക് ലഭിച്ചിട്ടുള്ള നിർദ്ദേശം.

അതേസമയം, ഡോക്ടർമാർ, ഓൺലൈൻ വിസകൾ അപേക്ഷിക്കുന്ന യൂറോപ്യൻ വംശജർ തുടങ്ങിയവർക്ക് തീരുമാനം ബാധകമല്ല.

Terbaru Lainnya

TERKINI LAINNYA
REGIONAL

Recents